കുവൈറ്റ് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ് (91) അന്തരിച്ചു. കുവൈറ്റ് ടെലവിഷനാണ് മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.
ചികിത്സയ്ക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ആരോഗ്യപരമായ അസുഖത്തെ തുടര്‍ന്നു ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ താൽക്കാലികമായി കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിന് കൈമാറിയിരുന്നു.