യുഎഇയില്‍ അന്തരീക്ഷം മേഘാവൃതം

യുഎഇയില്‍ അന്തരീക്ഷം മേഘാവൃതം

ദുബായ്: രാജ്യത്ത് പൊതുവെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കിഴക്കന്‍-വടക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ രൂപപ്പെടും. ചെറിയ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

രാത്രിയോടെ അന്തരീക്ഷ ഈർപ്പം വർദ്ധിക്കും. കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തെ ഉയർന്ന താപനില ശരാശരി 31 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ദുബായില്‍ കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അറബിക്കടലും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കുമെന്നും അറിയിപ്പ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.