ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷം പേർ

ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷം പേർ

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ രക്ഷാകർത്വത്തില്‍ നടന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷം പേരെന്ന് കണക്കുകള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവയുണ്ടായിരിക്കുന്നത്.
ഒക്ടോബർ 29 ന് ആരംഭിച്ച് നവംബർ 27 ന് സമാപിക്കുന്ന രീതിയില്‍ 30 ദിവസമാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചത്. ദിവസം 30 മിനിറ്റ് വ്യായാമെന്നതായിരുന്നുചലഞ്ച്.

ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏ​ഴാം എ​ഡി​ഷ​ൻ അ​ടു​ത്ത വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 26വ​രെ ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചിട്ടുണ്ട്. 2017ൽ ​ന​ട​ന്ന ച​ല​ഞ്ചി​ന്‍റെ ആ​ദ്യ എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​വ​രു​ടെ എ​ണ്ണം 7.8 ല​ക്ഷ​മാ​യി​രു​ന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.