ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ദിർഹവുമായുളള മൂല്യത്തിലും പ്രതിഫലിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യം 24 പൈസയിടിഞ്ഞ് ഡോളറിനെതിരെ 82.09 രൂപയിലെത്തി. ഒരു ദിർഹത്തിന് 22 രൂപ 36 യാണ് രൂപയുടെ മൂല്യം.
തിങ്കളാഴ്ച രൂപയുടെ മൂല്യം 52 പൈസയിടിഞ്ഞ് ഡോളറുമായി 81 രൂപ 85 പൈസയിലെത്തിയിരുന്നു.
ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ചൊവ്വാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിൽ ദുർബലമായി തുടങ്ങിയ രൂപയുടെ മൂല്യം പിന്നീട് 82.09 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നേരത്തെയുളളക്ലോസിനേക്കാൾ 24 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.