അബുദബി: ഇസ്രായേല്‍ രാഷ്ട്രപതി ഐസാക്ക് ഹെർസോഗുമായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൂടികാഴ്ച നടത്തി. അബുദബിയില്‍ നടന്ന സ്പേസ് ഡിബേറ്റില്‍ പങ്കെടുക്കാനായാണ് ഇസ്രായേല്‍ രാഷ്ട്രപതി എമിറേറ്റിലെത്തിയത്.
അബൂദബിയിലെ അൽ ശാതി പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ വിവിധ സഹകരണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പരസ്പരം ആശങ്കയുള്ള വിവിധ വിഷയങ്ങളും കൂടികാഴ്ചയില്‍ വിഷയമായി. ഇസ്രായേൽ രാഷ്ട്രപതിയുടെ കൂടെ ഭാര്യ പ്രഥമ വനിത മൈക്കിള്‍ ഹെർസോഗും അബുദബിയില്‍ എത്തിയിട്ടുണ്ട്.