ദുബായ്:ഇത്തവണത്തെ ക്രിസ്മസിന് ഗ്ലോബല്‍ വില്ലേജില്‍ സാന്താക്ലോസെത്തും. ജനുവരി 8 വരെയാണ് ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ നടക്കുക. 21 മീറ്റർ ഉയരമുളള ക്രിസ്മസ് ട്രീയും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.

3500ഷോപ്പിംഗ് ഔട്ട് ലെറ്റുകളുമായി ഉത്സവ കാല മാർക്കറ്റും ഗ്ലോബല്‍ വില്ലേജിലുണ്ട്.അവധിക്കാലത്ത് ഗ്ലോബൽ വില്ലേജിനെ ഏറ്റവും മികച്ച രീതിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. സാന്റയും സഹായികളുമെത്തിയതോടെ ഉത്സവാന്തരീക്ഷവുമൊരുങ്ങിയെന്ന് ഗ്ലോബൽ വില്ലേജിലെ എക്സിക്യൂട്ടീവ് മാർക്കറ്റിംഗ് ഡയറക്ടർ ജാക്കി എല്ലെൻബി പറഞ്ഞു. സാന്റയുടെ ആയിരത്തിലധികം സഹായികളും ഗ്ലോബല്‍ വില്ലേജിന് ആഘോഷമൊരുക്കും.