കോവിഡ് ബാധിതരായ നാലുപേരുടെ മരണം കൂടി യുഎഇയില്‍ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 552 ആയി. 1205 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 791 പേർ രോഗമുക്തി നേടി. ആകെ രോഗികൾ-1,58,990. രോഗമുക്തി നേടിയവർ- 1,48,871. ആക്ടീവ് കേസുകള്‍ 9,567 പേർ.