യുഎഇയില്‍ പലയിടങ്ങളിലും മഴ, തണുപ്പ് കൂടും

യുഎഇയില്‍ പലയിടങ്ങളിലും മഴ, തണുപ്പ് കൂടും

ദുബായ്: രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. അബുദബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസായിരിക്കും കൂടിയ താപനില. ദുബായില്‍ 29 വരെയെത്താം. കുറഞ്ഞതാപനില യഥാക്രമം 17 ഡിഗ്രി സെല്‍ഷ്യസും 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈർപ്പം രാത്രിയോടെ വർദ്ധിക്കും. മഴക്കാറുമൂടിയ കാലാവസ്ഥയായിരിക്കും രാജ്യമെങ്ങും അനുഭവപ്പെടുകയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.