അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുളള സഹകരണം ശക്തമാക്കും. ആരോഗ്യം, സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷന്‍,സമ്പദ് വ്യവസ്ഥ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനാണ് തീരുമാനം.
യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും അബുദാബിയില്‍ ചർച്ച നടത്തി. ജി 20 അധ്യക്ഷ സ്ഥാനത്തേക്കുളള ഇന്ത്യയുടെ വരവും യുഎഇയുടെ പങ്കാളിത്തവും ചർച്ചയായി.
സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനും സുസ്ഥിര വികസനം ത്വരിതപ്പെടുത്താനും ഇരു രാജ്യങ്ങളും സഹകരിക്കും. ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ എന്നിവയുമായി ഭാവി സഹകരണ സാധ്യതകളും ചർച്ചയില്‍ വിഷയമായി.