ന്യൂഡല്‍ഹി: വനിത ഹോക്കി നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. ഷൂട്ടൗട്ടില്‍ 2-1 എന്ന സ്‌കോറിന് അയര്‍ലണ്ടിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഉദിത് 44-ാം മിനിറ്റില്‍ ആണ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തിയത്. 14ാം മിനിറ്റിലാണ് അയര്‍ലണ്ട് മുന്നിലെത്തിയത്.
ഫൈനലില്‍ ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരായ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍.