അബുദബി: അബുദബിയില്‍ 159 യാചകരെ അറസ്റ്റ് ചെയ്ത് പോലീസ്. നവംബർ ആറുമുതല്‍ ഡിസംബർ 12 വരെയുളള കണക്കാണിത്. ഭിക്ഷാടകർ പൊതുജനങ്ങളുടെ സഹതാപം ആകർഷിക്കുന്നതിനായി കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും കടയുടെ ജനാലകളിലോ പള്ളികളുടെ വാതിലുകളിലോ പലപ്പോഴും പോസ്റ്റുചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭിക്ഷാടകരെ അറസ്റ്റ് ചെയ്യുന്നതിനായി ക്യാംപെയ്നുകള്‍ നടത്തുന്നുണ്ടെന്നും തെരുവിലെ ഭിക്ഷാടനം കുറയ്ക്കുന്നതിന് പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. സഹായം നല്കണമെന്നുളളവർ അതിനായി ഔദ്യോഗിക സ്ഥാപനങ്ങളെ സമീപിക്കണം. പോലീസിന് വിവരങ്ങള്‍ നല്കണമെന്നുണ്ടെങ്കില് 999 എന്ന നമ്പറില്‍ വിളിക്കാമെന്നും പോലീസ് അറിയിച്ചു.