ഒമാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ 5 ലക്ഷത്തില്‍ താഴെയെത്തി

ഒമാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ 5 ലക്ഷത്തില്‍ താഴെയെത്തി

ഒമാൻ : രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2020 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, 492,276 ഇന്ത്യന്‍ പ്രവാസികളാണ് ഒമാനിലുളളത്. ഇതാദ്യമായാണ് പ്രവാസികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെയെത്തുന്നത്. കോവിഡ് കാലത്ത് പലരും സ്വന്തം ദേശത്തേക്ക് മടങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. ബംഗ്ലാദേശില്‍ നിന്നുളളവരാണ് നിലവില്‍ രാജ്യത്ത് കൂടുതല്‍. 546,681 പേർ. 179,375 പാകിസ്ഥാന്‍ സ്വദേശികളും 44,295 ഫിലിപ്പീനോ സ്വദേശികളും ഒമാനിലുണ്ട്. ചുരുക്കത്തില്‍ ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. 2020 ഒക്ടോബർ വരെയുളള കണക്കനുസരിച്ച് 1,435,070 വിദേശികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 1,712,798 പേരാണ് ഉണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.