ദുബായ്: യുഎഇയില്‍ ശൈത്യകാലത്തിന് തുടക്കമായി. മാർച്ച് 20 വരെ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്തിന് തുടക്കമായതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ശൈത്യകാലം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാം
ശൈത്യകാലം ആരംഭിച്ചു.
ഡിസംബർ പകുതി മുതല്‍ ഫെബ്രുവരി പകുതിവരെ സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടും, എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് ഫെഡറേഷൻ ഫോർ അസ്ട്രോണമി ആൻഡ് സ്‌പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു.
തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില ശരാശരി 15 ഡിഗ്രി സെല്‍ഷ്യസിന് താഴെയും മരുഭൂമിയിലും പർവ്വത പ്രദേശങ്ങളിലും ശരാശരി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുമായിരിക്കും.