ഹയ്യാ കാ‍ർഡ് ഉപയോഗിച്ചുളള മെട്രോ സൗജന്യയാത്ര നാളെ വരെ മാത്രം

ഹയ്യാ കാ‍ർഡ് ഉപയോഗിച്ചുളള മെട്രോ സൗജന്യയാത്ര നാളെ വരെ മാത്രം

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്‍റിനായി നടപ്പിലാക്കിയ ഹയാകാർഡ് ഉപയോഗിച്ചുളള മെട്രോയിലെ സൗജന്യയാത്ര അവസാനിപ്പിക്കാന്‍ ഖത്തർ റെയില്‍. ഡിസംബർ 23 വരെ മാത്രമായിരിക്കും ഇത്തരത്തില്‍ സൗജന്യ യാത്ര അനുവദിക്കുകയുളളൂവെന്ന് അധികൃതർ അറിയിച്ചു. അടുത്ത ദിവസം മുതല്‍ ദോഹ മെട്രോയിലേക്കും ലുസൈല്‍ ട്രാമിലേക്കും പ്രവേശനം ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മെട്രോയിലെ ഗോള്‍ഡ്,ഫാമിലി, സ്റ്റാന്‍ഡേ‍ർഡ് കാബിനുകളെല്ലാം ലോകകപ്പ് ടൂർണമെന്‍റ് സമയത്ത് എടുത്തുകളഞ്ഞിരുന്നു. ഇതും നാളെ മുതല്‍ പുനസ്ഥാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.