ദുബായ് : കഴിഞ്ഞവാരം തിയറ്ററുകളിലെത്തിയ അവതാർ ദി വേ ഓഫ് വാട്ടറിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് സാഹസികനായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. മെക്സിക്കോയിലെ കാന്‍കൂണില്‍ മുങ്ങിപ്പോയ ഒരു കപ്പലിന്‍റെ മുകളില്‍ നില്‍ക്കുന്ന ഷെയ്ഖ് ഹംദാനെയാണ് ചിത്രത്തില്‍ കാണുന്നത്.

കുറച്ച് വർഷങ്ങള്‍ക്ക് മുന്‍പാണ് കാണ്‍കൂണിലെ ഭൂഗർഭ മ്യൂസിയം ഷെയ്ഖ് ഹംദാന്‍ സന്ദർശിച്ചത്. യാത്രയ്ക്ക് ശേഷം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സാഹസിക പ്രിയനാണ് ഷെയ്ഖ് ഹംദാന്‍. സമൂഹമാധ്യമങ്ങളില്‍ തന്‍റെ സാഹസിക യാത്രയുടെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.അത്തരത്തിലൊരു ചിത്രമാണ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CmbQlLMtP7b/?utm_source=ig_web_copy_link