മുംബൈ: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിനെ ആസ്‍പദമാക്കി എടുത്ത ഡല്‍ഹി ക്രൈമിന് എമ്മി പുരസ്‍കാരം. മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‍കാരമാണ് ഡല്‍ഹി ക്രൈമിന് ലഭിച്ചത്. എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസാണ് ഡല്‍ഹി ക്രൈം. ഡിസംബറിൽ ഡൽഹിയിൽ നടന്ന ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഡൽഹി ക്രൈമിൽ, പ്രമുഖ നടി ഷെഫാലി ഷാഹ് ആണ് മുഖ്യ കഥാപാത്രമായ ഡിസിപി വർത്തിക ചതുർവേദിയായി വേഷമിട്ടിരിക്കുന്നത്. ഏഴ് എപ്പിസോഡുകളുള്ള സീരിസിൽ രസിക ദുഗ്ഗൽ, രാജേഷ് രൈലാങ്, ആദിൽ ഹുസൈൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിര്‍ഭയക്കും അമ്മയ്ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി സീരിസ് സംവിധാനം ചെയ്‍ത റിച്ചി മെഹ്ത പറഞ്ഞു.