ദുബായ്: പാസ്പോർട്ടില്‍ വിസ സ്റ്റാമ്പിംഗ് യുഎഇ നിർത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ യുഎഇയിലെ താമസ രേഖയായ എമിറേറ്റ്സ് ഐഡി കയ്യില്‍ കരുതണമെന്ന് നിർദ്ദേശം. വിമാനത്താവളങ്ങളില്‍ രേഖകള്‍ പരിശോധിക്കുന്നതിനുളള കാലതാമസം ഒഴിവാക്കാനാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.
പുതിയ എമിറേറ്റ്സ് ഐഡിയില്‍ വിസയടക്കമുളള എല്ലാ രേഖകളും വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വിവിധ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് ഐഡിയിലെ വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ഏപ്രിലിൽ പുറത്തിറക്കിയ സർക്കുലറിൽ താമസ രേഖയുടെ തെളിവായി എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ ആശയകുഴപ്പം ഒഴിവാക്കാന്‍ എമിറേറ്റ്സ് ഐഡി കൈയ്യില്‍ കരുതുന്നതായിരിക്കും ഉചിതമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.