ദുബായ്: ഈ സാമ്പത്തിക വർഷം രാജ്യം ഏറ്റവും മികച്ച വളർച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച. അതായത് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
എണ്ണ ഉല്‍പാദനത്തിലെ വർദ്ധനവും വിനോദസഞ്ചാരവും റിയല്‍ എസ്റ്റേറ്റുമടക്കമുളള എണ്ണ ഇതര മേഖലയിലെ മികച്ച പ്രകടനവുമാണ് വളർച്ചാ നിരക്ക് വർദ്ധിക്കുന്നതിന് ഇടയാക്കുന്നത്. ജൂലൈയിലെ കണക്കുകൂട്ടല്‍ അനുസരിച്ച് 5.4 ശതമാനമായിരുന്നു വളർച്ച നിരക്ക്. കഴിഞ്ഞ വര്‍ഷം 3.8 ശതമാനമായിരുന്നു യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.