മസ്കറ്റ്: അന്‍പതാമത് ഒമാന്‍ ദേശീയദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി തുടങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അവധി. രണ്ടു ദിവസത്തെ വാരാന്ത്യ അവധികൂടി കഴിഞ്ഞ് നവംബര്‍ 29 ഞായറാഴ്ചയാണ് അടുത്ത പ്രവൃത്തിദിനം. ബീച്ചുകളിലുള്ള പ്രവേശന വിലക്ക് തുടരുന്നുണ്ട്. പാര്‍ക്കുകളും ഇതുവരെ തുറന്നിട്ടില്ല.
മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളില്ലെങ്കിലും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും കൂട്ടം കൂടുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. കോവിഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അവധി ദിനങ്ങളില്‍ കര്‍ശനമായ പരിശോധനകളും ഉണ്ടാകും.
ദേശീയദിന അവധിയുടെ ഭാഗമായി നക്ഷത്ര ഹോട്ടലുകളടക്കം താമസത്തിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിൽ ശ്രെദ്ധ വേണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.