സി.ബി.എസ്.ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതല്‍

 സി.ബി.എസ്.ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതല്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകള്‍ 2023 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെയും 12 -ാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുമാണ് നടക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി രണ്ട് മുതല്‍ നടത്തും.

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാസമയം. അതേസമയം രണ്ട് മണിക്കൂറിനുള്ളില്‍ എഴുതേണ്ട ചില വിഷയങ്ങളുടെ പരീക്ഷ 12.30ന് കഴിയും. രണ്ട് വിഷയങ്ങളുടെ പരീക്ഷ ഒരേ തീയതിയില്‍ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ 40,000 കോമ്പിനേഷനുകള്‍ ഒഴിവാക്കിയെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ചോദ്യങ്ങള്‍ വായിക്കാന്‍ 15 മിനിട്ട് നല്‍കും. രണ്ട് വിഷയങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് സമയമുണ്ടാകും. 12-ാം ക്ലാസ് പരീക്ഷാ തിയതി ജെ.ഇ.ഇ മെയിന്‍ ഉള്‍പ്പെടെ മത്സര പരീക്ഷകള്‍ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.