ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ കുറവ്. ജനുവരിയിലേക്കുളള ഇന്ധനവിലയിലാണ് കുറവ് രേഖപ്പെടുത്തിയത്.പെട്രോളിന് ലിറ്ററിന് 52 ഫില്‍സും ഡീസലിന് 45 ഫില്‍സുമാണ് കുറഞ്ഞത്.സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 67 ഫില്‍സാണ് നിരക്ക്.
ഡിസംബറില്‍ ഇത് 3 ദിർഹം 18 ഫില്‍സായിരുന്നു.
ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 59 ഫില്‍സായി. ഡിസംബറില്‍ ഇത് 3 ദിർഹം 11 ഫില്‍സായിരുന്നു.ഡീസല്‍ വിലയിലും കുറവുണ്ട്. ഡിസംബറില്‍ 3 ദിർഹം 74 ഫില്‍സായിരുന്ന ഡീസല്‍ വില ജനുവരിയില്‍ 3 ദിർഹം 29 ഫില്‍സാകും.