മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം "സീന്യൂസ്‌ലൈവ്" അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) എഡിറ്റർ ഇൻചാർജ് ( പ്രായപരിധി 35 - 55 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്‌, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ജോലിക്ക് സമയ പരിധിയില്ല.

2) ഡെസ്ക് അസിസ്റ്റന്റ് : ( പ്രായപരിധി 21 - 35 നുമിടയിൽ) ജേർണലിസത്തിലോ, കമ്മ്യൂണിക്കേഷനിലോ ബിരുദം,മലയാളം ടൈപ്പിങ്ങ് (ഗൂഗിൾ ഫോണ്ട് ഉപയോഗിച്ചുള്ളത്), പ്രൂഫ് റീഡിങ്ങ്, ഫോട്ടോ എഡിറ്റിംഗ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. സ്വന്തം വീട്ടിൽ ഇരുന്ന് സമയം ക്രമീകരിച്ച് ജോലി ചെയ്യാം, എന്നാൽ ജോലി സമയത്തിന് ശേഷവും അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ സപ്പോര്‍ട്ട് ചെയ്യണം. വീഡിയോ എഡിറ്റിങ്ങ് അറിയുന്നവർക്ക് മുൻഗണന.

അപേക്ഷകൾ ഡിസംബർ 2 നകം, [email protected] എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.