യു.എ.ഇ.യിൽ ബുധനാഴ്ച1297 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 1,62,662 ആയി. 783 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,51,044 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 11,055 പേരാണ്. നാലുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 563 ആയി. പുതുതായി 1,13,220 കോവിഡ് പരിശോധനകളാണ് നടത്തിയത്.