പറന്നുയരാൻ ഒരുങ്ങി മഞ്ഞപ്പട

പറന്നുയരാൻ ഒരുങ്ങി മഞ്ഞപ്പട

 ഗോവ: ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീർക്കാൻ, കേരളത്തിന്റെ മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍.

ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച ആവേശത്തിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വരവ്. കഴിഞ്ഞ കളിയില്‍ പകരക്കാരനായി ഇറങ്ങിയ അര്‍ജന്റീന താരം ഫക്കുണ്ടോ പെരേര ഇന്ന് കേരളത്തിനായി ആദ്യ ഇലവനില്‍ കളിച്ചേക്കും.

ആദ്യ കളിയുടെ ജയം രുചിച്ച നോര്‍ത്ത് ഈസ്റ്റും തോൽവി അറിഞ്ഞ മഞ്ഞപ്പടയും തമ്മിൽ അതി വാശിയേറിയ മത്സരം ആയിരിക്കും കാഴ്ചവെക്കുക. മഞ്ഞപ്പടയ്ക്ക് ഇത് നിർണായക ദിനം ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.