അബുദാബി: പ്രധാന റോഡുകളിലേക്ക് കയറുമ്പോള്‍ ജാഗ്രത വേണമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പോലീസ്. അശ്രദ്ധമായി വാഹനമോടിച്ചതിലൂടെയുണ്ടായ അപകട വീഡിയോ ട്വിറ്ററിലൂടെ അബുദാബി പോലീസ് പങ്കുവച്ചിട്ടുണ്ട്.
- റോഡില്‍ വാഹനങ്ങള്‍ സുരക്ഷിത അകലത്തിലാണെന്ന് ഉറപ്പുവരുത്തിയാകണം ലൈനുകള്‍ മാറുന്നതും, പ്രധാന റോഡിലേക്ക് കയറുന്നതും.
- മറ്റ് വാഹനയാത്രികർക്ക് മനസിലാക്കുന്നതിനായി ഇന്‍ഡിക്കേറ്റർ ഇടണം.
- മറ്റൊരു റോഡിലേക്ക് കയറുന്നതിന് മുന്‍പ് വേഗം കുറയ്ക്കണം.
- മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലായി നിർത്തണം.