വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ടെക്നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ എ.സി ചരണ്യയെ നിയമിച്ചു. ടെക്നോളജി നയം, പദ്ധതികള്‍ എന്നിവയില്‍ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണിന്റെ മുഖ്യ ഉപദേശകനും ചരണ്യയാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ ലോകത്ത് മികച്ച നേതൃപരിജ്ഞാനമുള്ള വ്യക്തിയാണ് ചരണ്യയെന്ന് നാസ ടെക്നോളജി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ഭവ്യ ലാല്‍ പറഞ്ഞു.
ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആചാര്യ, എമോറി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.