മനാമ: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി കൈക്കൊളളാന്‍ ബഹറിൻ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. അടിസ്ഥാന ഭക്ഷണസാധനങ്ങളുടെ വില വർദ്ധന തടയാന്‍ പരിശോധന ശക്തമാക്കാനും തീരുമാനമായി. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന വ്യാവസായിക ഭൂമികൾക്കുള്ള ഫീസ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വിലക്കയറ്റ അലവൻസ് ഒരു മാസം അധികം നൽകാനും തീരുമാനമായിട്ടുണ്ട്.
ഫെബ്രുവരി രണ്ടിന് കായിക ദിനാചരണം സംഘടിപ്പിക്കും. ജനുവരി 14 ബഹറിൻ നയതന്ത്ര ദിനമായി ആചരിച്ചു. വിവിധ രാജ്യങ്ങളുമായി ബഹറിന്റെ നയതന്ത്രബന്ധം മെച്ചപ്പെട്ടതായും മന്ത്രിസഭായോഗം വിലയിരുത്തി.