ദുബായ്: യുഎഇയില്‍ ഈ വാരവും തണുത്ത കാലാവസ്ഥ തുടരും. മഴയും പ്രതീക്ഷിക്കാം.അന്തരീക്ഷം
മേഘാവൃതമാകും. റാസൽഖൈമയിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
തിങ്കളാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.കടലിലും ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെ വരെയും മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.