സിയൂൾ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച കേസില്‍ ദക്ഷിണ കൊറിയന്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഫേസ്ബുക്കിന് 6.06 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴ ചുമത്തി.
ഫേസ്ബുക്കിനെതിരെ കഴിഞ്ഞ ആഗസ്റ്റിലാണ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊറിയയിലെ ഏകദേശം 3.3 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളപടെ വിവരങ്ങള്‍ അവരുടെ സമ്മതം ഇല്ലാതെ ശേഖരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
ഒരു ഓപ്പറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ട് മറ്റൊരു ടെലികോം ഓപ്പറേറ്ററില്‍ പ്രവർത്തിക്കുമ്പോൾ ഫേസ്ബുക്ക് തന്നെ ഉപയോക്താവിന്‍റെ വിവരങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.