റിപബ്ലിക് ദിനം ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളും

റിപബ്ലിക് ദിനം ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളും

ഗൾഫ്: ഇന്ത്യയുടെ റിപബ്ലിക് ദിനം യുഎഇയിലും സമുചിതമായി ആഘോഷിച്ചു. അബുദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റിലും ആഘോഷങ്ങള്‍ നടന്നു.അബുദബയില്‍ ഇന്ത്യന്‍ അംബാസിഡർ സജ്ഞയ് സുധീർ പതാക ഉയർത്തി. ഇന്ത്യന്‍ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അദ്ദേഹം വായിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി പതാക ഉയർത്തി. ഇരുവരും ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേർന്നു.


74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റർ പേജിൽ ആശംസയർപ്പിച്ചത്. ഇന്ത്യയുടെയും ഖത്തറിന്റെയും കൊടികളുടെ ചിത്രം ‘റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ ഞങ്ങൾ അഭിനന്ദിക്കുന്നു’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


സൗദിയിലെ ഇന്ത്യന്‍ എംബസി എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പത് മണിക്ക് അംബാസഡര്‍ ഡോ.സുഹൈല്‍ ഹിജാസ് ഖാന്‍ പതാക ഉയര്‍ത്തി. പ്രവാസി ഇന്ത്യന്‍ സമൂഹത്തിലെ നൂറുകണക്കിന് പേര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.