തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മാറ്റി; ചിഫ് ലേബര്‍ കമ്മിഷണറുമായി 31 ന് വീണ്ടും ചര്‍ച്ച

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മാറ്റി;  ചിഫ് ലേബര്‍ കമ്മിഷണറുമായി 31 ന് വീണ്ടും ചര്‍ച്ച

മുംബൈ : ബാങ്ക് ജീവനക്കാര്‍ ജനുവരി 30, 31 തിയതികളില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്തും.

പതിനൊന്നാം ശമ്പള പരിഷ്‌കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണി മുടക്കിന് ആഹ്വാനം ചെയ്തത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.