ISL 2020: മഞ്ഞപ്പട വീണ്ടും സമനില കുരുക്കിൽ

ISL 2020: മഞ്ഞപ്പട വീണ്ടും സമനില കുരുക്കിൽ

പനാജി: തകർപ്പൻ കളി പുറത്തെടുത്തിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജയം ഇനിയും സ്വപ്നമായി മാറിയിരിക്കുകയാണ്. ചെന്നൈയന്‍ എഫ്.സിക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് മുന്നിട്ടുനിന്നത്. വാശിയേറിയ മത്സരത്തിൽ ഗോൾ നേടാൻ ഇരുടീമിനും കഴിഞ്ഞില്ല. ഇതോടെ ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

അടുത്ത മത്സരത്തില്ലെങ്കിലും ജയം ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേരളം ബ്ലാസ്റ്റേഴ്‌സ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.