അഡിസ് അബാബ: ടിഗ്രേയിലെ നഗരമായ മെക്കല്ലെ , എത്യോപ്യൻ ഫെഡറൽ സേന പിടിച്ചെടുത്തതിനുശേഷവും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് പോരാടുകയാണെന്ന് എത്യോപ്യയിലെ വിമത വടക്കൻ സേനയുടെ നേതാവ് പറഞ്ഞു.
എത്യോപ്യൻ ഫെഡറൽ സേനയ്‌ക്കൊപ്പം പോരാടുന്ന ചില എറിട്രിയൻ സൈനികരെ തടവിലാക്കിയതായും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ (ടിപിഎൽഎഫ്) തലവനായ ജെബ്രെമൈക്കൽ ഒരു സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കുന്നില്ല എന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്റെ വക്താവ് ബില്ലെൻ സെയൂം പറഞ്ഞു. മൂന്നാഴ്ചയിലേറെ നീണ്ട പോരാട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഇടപെടൽ നിഷേധിച്ചിരുന്നെങ്കിലും എറിട്രിയൻ സർക്കാരിൽ നിന്നും ഇപ്പോൾ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഞായറാഴ്ച, പ്രധാനമന്ത്രി അബി അഹമ്മദ് വടക്കൻ മേഖലയിൽ വിജയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഒരു സൈനിക വിമാനം വെടിവച്ചിട്ട് എത്യോപ്യൻ ഫെഡറൽ സേനയിൽ നിന്നും ഒരു പട്ടണം തിരിച്ചുപിടിച്ചതായി ടിഗ്രേയുടെ സൈന്യം അവകാശപ്പെട്ടു. സൈനിക വിമാനത്തിന്റെ പൈലറ്റിനെ തന്റെ സൈന്യം പിടികൂടിയതായി ജെബ്രെ മൈക്കൽ അറിയിച്ചു . എന്നാൽ ഇതേക്കുറിച്ച് സർക്കാരിൽ നിന്നോ സൈന്യത്തിൽ നിന്നോ അഭിപ്രായം ഉണ്ടായിട്ടില്ല.
പോരാട്ടം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും , 43,000 ത്തിലധികം പേർ അയൽരാജ്യമായ സുഡാനിലേക്ക് പലായനം ചെയ്തതായും വിശ്വസിക്കപ്പെടുന്നു.
ടിഗ്രേയിലെ എത്യോപ്യൻ സൈനിക നടപടി പൂർത്തിയായി; പ്രധാനമന്ത്രി