അഡിസ് അബാബ: എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ശനിയാഴ്ച ടിഗ്രേയിലെ സൈനിക പ്രവർത്തനങ്ങൾ പൂർത്തിയായതായും  എത്യോപ്യൻ  ഫെഡറൽ സൈനികർ   ഈ പ്രദേശത്തിന്റെ  നിയന്ത്രണം   ഏറ്റെടുത്തതായും  അറിയിച്ചു . ഇതോടെ മൂന്നാഴ്ച നീണ്ടുനിന്ന യുദ്ധത്തിനു അവസാനം ആയി എന്ന്  കരുതപ്പെടുന്നു . 
   2018 ൽ അധികാരത്തിൽ വരുന്നതിന് മുമ്പ് പതിറ്റാണ്ടുകളായി സർക്കാരിൽ ആധിപത്യം പുലർത്തിയിരുന്ന ശക്തമായ വംശീയ വിഭാഗത്തിന്റെ കലാപം തടയാൻ അബിയുടെ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും   44,000 ത്തോളം പേർ സുഡാനിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും   വിശ്വസിക്കുന്നു.  ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യയിൽ  നടക്കുന്ന വംശീയ യുദ്ധം  ആഫ്രിക്കയിലെങ്ങും  അശാന്തി പടർത്തുന്നു. 
   

“ടിഗ്രേ മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ ഞങ്ങൾ പൂർത്തിയാക്കി നിർത്തിയെന്ന് പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്,” പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ഇതിനോട്   അനുബന്ധിച്ചു  നടത്തിയ പ്രസ്താവനയിൽ മെക്കല്ലെ നഗരം  സർക്കാരിന്റെ  പൂർണ നിയന്ത്രണത്തിലാണ് എന്നും അറിയിച്ചു.
   യുദ്ധം നിറുത്തുവാൻ തങ്ങൾ  തയ്യാറല്ല   എന്ന്  എത്യോപ്യൻ സൈനികരോട് യുദ്ധം ചെയ്യുന്ന ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ (ടിപിഎൽഎഫ്) നേതാവ്   ഡെബ്രെഷൻ ജെബ്രെമൈക്കൽ    പറഞ്ഞു. സ്വയം നിർണ്ണയിക്കാനുള്ള നമ്മുടെ അവകാശത്തെ പ്രതിരോധിക്കുന്നതിനാണ്  ഈ യുദ്ധം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം കനക്കുന്നു ; ടിഗ്രേയൻ തലസ്ഥാനത്തിനരികെ എത്യോപ്യൻ സൈന്യം
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.