'ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്‍' മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

 'ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്‍' മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: കാല്‍ നൂറ്റാണ്ടുകാലത്തില്‍ അധികം അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി സേവനം ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓര്‍മ്മയും പൈതൃകവും വരും തലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിര്‍ത്തുന്നതിനുവേണ്ടി ജോസച്ചന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് രൂപീകരിച്ച ചാരിറ്റി ഓര്‍ഗനൈസേഷനായ 'ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനന്റെ ' ഔപചാരിക ഉദ്ഘാടനം ചിക്കാഗോ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാര്‍ഷിക ആചരണത്തോട് അനുബന്ധിച്ച് ഡിസംബര്‍ 27-ാം തിയതി ശനിയാഴ്ച ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ദേവാലയ പാരിഷ് ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ജോസച്ചന്റെ ഒന്നാം ചരമ വാര്‍ഷിക ആചരണത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ ദിവ്യബലിയില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.


വികാരി ഫാ. കുര്യാക്കോസ് വടാന, ഫാ. റോയ്സണ്‍ മേനോലിക്കല്‍, ഫാ. ഫ്രാന്‍സിസ് നമ്പ്യാമ്പറമ്പില്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു. നാട്ടിലും അമേരിക്കയിലും സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ജോസച്ചന്റെ സ്മരണ നിലനിര്‍ത്താന്‍ രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു.

നിരവധി വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ജോസച്ചന്റെ ജീവിതം പ്രചോദനമായിട്ടുണ്ടെന്നും മാര്‍ ജോയ് ആലപ്പാട്ട് അനുസ്മരിച്ചു. അതുപോലെ, ഈ ഫൗണ്ടേഷന്‍ നടത്താന്‍ പോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സഹായവും ആശ്വാസവും ആയിത്തീരട്ടെയെന്നും മാര്‍ ജോയ് ആലപ്പാട്ട് ആശംസിച്ചു.

ബ്രോങ്ക്‌സ് ഇടവക വികാരി ഫാ. കുര്യാക്കോസ് വടാന, ഫാ. റോയ്സണ്‍ മേനോലിക്കല്‍, ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷോളി കുമ്പിളുവേലി, സെക്രട്ടറി ബിജു കാപ്പുകാട്ട്, ട്രഷറര്‍ ജോസഫ് കാഞ്ഞമല സി.പി.എ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ, ബാബു ജോസഫ് സി.പി.എ, പൈലപ്പന്‍ കണ്ണൂക്കാടന്‍, ജേക്കബ് ചൂരവടി, ഷേര്‍ലി അടാട്ട്, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സഹോദരി ഫിലോമിന ഐസക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷനായി ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു, 501 (C) (3) സ്റ്റാറ്റസും ഉടന്‍ ലഭിക്കും.

ദൈവ വിളികള്‍ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാര്‍ത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠന സഹായം എത്തിക്കുക അതുപോലെ വൃക്ക രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വര്‍ഷംതോറും ജോസച്ചന്റെ ഓര്‍മ്മയാചരണവും ഈ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.

ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനെപ്പറ്റി കൂടുതല്‍ അറിയുവാനും അതുമായി സഹകരിക്കാനും താല്‍പര്യമുള്ളര്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക:

ഷോളി കുമ്പിളുവേലി - 914 330 6340
ബിജു കാപ്പുകാട്ട് - 804 550 8494
ജോസഫ് കാഞ്ഞമല - 917 596 2119


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.