കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിനാലാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം 2026 ജനുവരി ആറിന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.
സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനത്തിന് തുടക്കമാകും. സിനഡിന്റെ ആദ്യ ദിവസം ധ്യാനത്തിലും പ്രാര്‍ത്ഥനയിലും പിതാക്കന്മാര്‍ ചിലവഴിക്കും.
ജനുവരി ഏഴിന് രാവിലെ ഒമ്പതിന് സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 10 ന് വൈകുന്നേരത്തോടെ സിനഡ് സമ്മേളനം സമാപിക്കും.
സീറോ മലബാര്‍ സഭാ സിനഡ് ആഹ്വാനം ചെയ്തിരിക്കുന്ന 'സമുദായ ശക്തീകരണ വര്‍ഷം 2026' ന്റെ സഭാ തലത്തിലുള്ള ഉദ്ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക - സന്യസ്ത- അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ജനുവരി ആറിന് വൈകുന്നേരം 5.30 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.