ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളില്‍ നിന്ന് ഇന്ത്യന്‍ കപ്പലുകളെ ഇറാന് ഒഴിവാക്കി. ഈ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനാലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ കപ്പലുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണിത് എന്നത് ശ്രദ്ധേയം.
ചൈന, ഇറാക്ക്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ തടയില്ലെന്ന് ഇറാന് പാര്‍ലമെന്റ് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന് പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയര്മാന് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.