കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ഇന്നലെ ആയിരക്കണക്കിന് ക്രൈസ്തവര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചു.
വിവിധ ക്രൈസ്തവ സഭകകളുടെ കൂട്ടായ്മയായ 'ബംഗിയ ക്രിസ്തീയ പരിസേബ'യുടെ നേതൃത്വത്തിലായിരുന്നു ആറ് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രാര്‍ത്ഥനാ റാലി. വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്റര്‍മാര്‍, അല്മായര് എന്നിവര്‍ പങ്കെടുത്തു.
ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണി, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍, വിശുദ്ധ ബൈബിളിനെയും വിശ്വാസപരമായ വസ്തുക്കളെയും അവഹേളിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തി റാലി സംഘടിപ്പിച്ചത്.
വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, ബരുയിപൂര്‍ ബിഷപ്പ് ശ്യാമള്‍ ബോസ് എന്നിവരും മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
എസ്പ്ലനേഡിലെ റാണി റാഷ്മോണി അവന്യൂവില്‍ നടന്ന പൊതുസമ്മേളനത്തോടെയാണ് റാലി സമാപിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.