ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1600-ാം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1600-ാം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

ചമ്പക്കുളം: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1600-ാം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. 2027 ജനുവരി 17 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.

ക്രിസ്തു വര്‍ഷം 427 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്ന ദേവാലയത്തിന്റെ 1600 വര്‍ഷത്തെ വിശ്വാസ പാരമ്പര്യവും ചരിത്ര പൈതൃകവും അനുസ്മരിച്ചു കൊണ്ടാണ് വിപുലമായ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 2027 ജനുവരി 17 ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഡിസംബറോടെ സമാപിക്കും.


കേരളത്തിന്റെ ക്രൈസ്തവ വിശ്വാസ ചരിത്രത്തിലും കുട്ടനാടിന്റെ മത-സാംസ്‌കാരിക പൈതൃകത്തിലും സവിശേഷ സ്ഥാനമുള്ള ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് 1600-ാം ജൂബിലി.

പതിനാറ് നൂറ്റാണ്ടുകളായി കൈമാറി വന്ന വിശ്വാസ പാരമ്പര്യവും ആത്മീയ മൂല്യങ്ങളും ചരിത്ര സ്മരണകളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കുന്നത്.

ജൂബിലി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂബിലി കമ്മിറ്റി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.