അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു; മക്കള്‍ ഗുരുതരാവസ്ഥയില്‍: കുടുംബം നാട്ടില്‍ നിന്ന് മടങ്ങിയത് പത്ത് ദിവസം മുന്‍പ്

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു; മക്കള്‍ ഗുരുതരാവസ്ഥയില്‍: കുടുംബം  നാട്ടില്‍ നിന്ന് മടങ്ങിയത് പത്ത് ദിവസം മുന്‍പ്

വാഷിങ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായ കൃഷ്ണ കിഷോര്‍ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഷിങ്ടണില്‍ വച്ചാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ദമ്പതിമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമര്‍ജന്‍സി ടീം അംഗങ്ങള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൃഷ്ണ കിഷോറും കുടുംബവും പത്ത് ദിവസം മുമ്പാണ് നാട്ടില്‍ അവധിയാഘോഷിച്ച ശേഷം യു.എസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദുബായ് വഴിയാണ് കുടുംബം അമേരിക്കയിലേക്ക് മടങ്ങിയത്. ദുബായില്‍ പുതുവത്സരാഘോഷത്തിലും ഇവര്‍ പങ്കെടുത്തു. ഏറെ സന്തോഷത്തോടെ നാട്ടില്‍ നിന്ന് മടങ്ങിയ ഇവരുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും ബന്ധുക്കള്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ക്കും ചികിത്സയിലുള്ള കുട്ടികള്‍ക്ക് വേണ്ട സഹായം നല്‍കാനും തെലുഗു കൂട്ടായ്മയും തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.