ഗ്രീന്‍ലന്‍ഡ് യുഎസിനോട് കൂട്ടിച്ചേര്‍ക്കും; ഭീഷണി മുഴക്കി ട്രംപ്

 ഗ്രീന്‍ലന്‍ഡ് യുഎസിനോട് കൂട്ടിച്ചേര്‍ക്കും; ഭീഷണി മുഴക്കി ട്രംപ്

വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വെനസ്വേലയില്‍ യു.എസ് സൈനിക ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡും പിടിച്ചെടുക്കുമെന്ന ആശങ്ക ശക്തമാകവേയാണ് ട്രംപിന്റെ പ്രസ്താവന.
രാജ്യസുരക്ഷയെ വിലയിരുത്തുമ്പോള്‍ ഗ്രീന്‍ലന്‍ഡ് യു.എസിന് വേണമെന്നാണ് ട്രംപ് പറയുന്നത്. അതേസമയം തങ്ങളുടെ മേലുള്ള സമ്മര്‍ദം നിര്‍ത്തണമെന്നും ദ്വീപ് വില്‍ക്കുമെന്ന് മനക്കോട്ട കെട്ടേണ്ടെന്നുമാണ് ട്രംപിന്റെ ഭീഷണിയോട് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡെറിക് നീല്‍സണ്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും അദേഹം അറിയിച്ചു. ഗ്രീന്‍ലന്‍ഡിനെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.

ഡെന്‍മാര്‍ക്ക് നാറ്റോ അംഗരാജ്യമാകയാല്‍ അതിന്റെ സൈനിക സുരക്ഷാ ഉടമ്പടി പ്രകാരമുള്ള സംരക്ഷണത്തിന് ഗ്രീന്‍ലന്‍ഡിന് അര്‍ഹതയുണ്ടെന്ന് അവര്‍ പറഞ്ഞു. ഗ്രീന്‍ലന്‍ഡിന്റെ ആര്‍ട്ടിക്കിലെ തന്ത്രപരമായ സ്ഥാനവും ദ്വീപിലെ അളവറ്റ ധാതു-പ്രകൃതിവിഭവ നിക്ഷേപത്തിലുമാണ് ട്രംപിന്റെ കണ്ണെന്നാണ് വിലിയരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.