ഇറാന്‍ മിസൈലുകള്‍ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തെറിഞ്ഞു: പശ്ചിമേഷ്യയില്‍ കോടികളുടെ നാശനഷ്ടം; മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി യു.എസ് സൈനികര്‍

ഇറാന്‍ മിസൈലുകള്‍ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തെറിഞ്ഞു: പശ്ചിമേഷ്യയില്‍ കോടികളുടെ നാശനഷ്ടം; മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി യു.എസ് സൈനികര്‍

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ അതിശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ വ്യോമസേന വിമാനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ താവളങ്ങള്‍ക്ക് സംഭവിച്ച ഭീകരമായ നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ സൈനികര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.

യഥാര്‍ത്ഥ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്നും കണ്ണ് അടച്ചുപിടിച്ച് പ്രഹരം ഏല്‍ക്കേണ്ടി വരുന്ന അവസ്ഥയിലാണ് തങ്ങളെന്നും സൈനികര്‍ ആരോപിക്കുന്നു. സിബിഎസ് ന്യൂസാണ് ആക്രമണത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ഫോഴ്സ് ബേസില്‍ നിര്‍ത്തിയിട്ടിരുന്ന അത്യാധുനിക ബോയിങ് ഇ-3 സെന്‍ട്രി വിമാനത്തില്‍ നേരിട്ട് മിസൈല്‍ പതിച്ച് തകര്‍ന്ന നിലയിലാണ്. സുരക്ഷയ്ക്കായി നിര്‍മിച്ച ഉറപ്പുള്ള സിമന്റ് ടി-വാള്‍ ഘടനകളെപ്പോലും തകര്‍ത്ത് കെട്ടിടങ്ങളും സൈനിക ബാരക്കുകളും വ്യോമാക്രമണത്തില്‍ ചാമ്പലായി. കുവൈറ്റിലെ ക്യാമ്പ് ബ്യൂറിങ് ഉള്‍പ്പെടെയുള്ള താവളങ്ങളിലും സമാനമായ തകര്‍ച്ചയാണ് ദൃശ്യമാകുന്നത്. കുവൈറ്റ്, ബഹ്റിന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ജോര്‍ദാന്‍ എന്നി രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയെല്ലാം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

ഇറാന്റെ പ്രഹരത്തില്‍ ഏകദേശം 60 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ 3.7 ബില്യണ്‍ ഡോളറിന്റെ സാങ്കേതിക ഉപകരണങ്ങളും ആയുധങ്ങളുമാണ് അമേരിക്കയ്ക്ക് നഷ്ടമായതെന്ന് പ്രതിരോധ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് വന്‍ തിരിച്ചടിയാണ് ഈ ആക്രമണം ഉണ്ടാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.