ബഹിരാകാശ യുദ്ധത്തിന് കോപ്പുകൂട്ടി യു.എസ്: ആയുധ വിന്യാസം സ്ഥിരീകരിച്ചു; ചൈനയ്ക്കും റഷ്യയ്ക്കും അമേരിക്കയുടെ താക്കീത്

ബഹിരാകാശ യുദ്ധത്തിന് കോപ്പുകൂട്ടി യു.എസ്: ആയുധ വിന്യാസം സ്ഥിരീകരിച്ചു; ചൈനയ്ക്കും റഷ്യയ്ക്കും അമേരിക്കയുടെ താക്കീത്

വാഷിങ്ടണ്‍: ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന നിര്‍ണായക വിവരങ്ങള്‍ ആദ്യമായി പരസ്യമായി തുറന്ന് സമ്മതിച്ച് അമേരിക്ക. മേരിലാന്‍ഡിലെ നാഷനല്‍ ഹാര്‍ബറില്‍ സംഘടിപ്പിച്ച വാര്‍ഷിക വ്യോമ, ബഹിരാകാശ, സൈബര്‍ കോണ്‍ഫറന്‍സില്‍ യു.എസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ന്‍ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ സംയുക്ത സേനയെ സംരക്ഷിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാവുന്ന ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ഇത്തരം ആയുധങ്ങള്‍ ബഹിരാകാശത്ത് അത്യന്താപേക്ഷിതമാണെന്ന് അദേഹം വ്യക്തമാക്കി. പ്രധാനമായും റഷ്യയ്ക്കും ചൈനയ്ക്കും നേരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് യു.എസിന്റെ ഈ പുതിയ ചുവടുവെപ്പ് വിലയിരുത്തപ്പെടുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ വിന്യസിച്ചിരിക്കുന്ന ആയുധങ്ങളുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ബഹിരാകാശ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യു.എസ് വ്യോമസേന വക്താവ് അറിയിച്ചു. അമേരിക്കയില്‍ ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തില്‍ തരംഗമാകുന്ന ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.