ഊര്‍ജ കേന്ദ്രങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന് റഷ്യയും ഉക്രെയ്‌നും സമ്മതിച്ചതായി ട്രംപ്

ഊര്‍ജ കേന്ദ്രങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന് റഷ്യയും ഉക്രെയ്‌നും സമ്മതിച്ചതായി  ട്രംപ്

വാഷിങ്ടണ്‍: റഷ്യയും ഉക്രെയ്‌നും പരസ്പരം അവരുടെ ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.

'റഷ്യയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തില്ലെന്ന് ഉക്രെയ്ന്‍ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ഡീസല്‍ വില ഉയരാന്‍ പ്രധാന കാരണം റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ്. അല്ലാതെ ഇറാന്‍ വിഷയം അല്ല'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

റഷ്യയുടെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതില്‍ ഉക്രെയ്‌നെ കഴിഞ്ഞ ദിവസം ട്രംപ് വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.