വാഷിങ്ടണ്‍: ലോകത്തെ വിറപ്പിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍, അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദന്റെ അപകടകരമായ നീക്കങ്ങള്‍ വെളിപ്പെടുത്തുന്ന അതീവ രഹസ്യ രേഖകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ പുറത്തുവിട്ടു. ബിന്‍ ലാദന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന രാജ്യങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പരസ്യമാക്കിയ എഴുപതിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്.
1998 ഓഗസ്റ്റ് 28 ലെ ഔദ്യോഗിക രേഖകളിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യമന്‍, ഉഗാണ്ട, നൈജീരിയ എന്നി രാജ്യങ്ങളും അല്‍ ഖ്വയ്ദയുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.
'ബിന്‍ ലാദന്‍ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണി' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടുകളിലെ വിവര ഉറവിടങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ നീക്കം ചെയ്ത ശേഷമാണ് സിഐഎ വെളിപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്നോ കൃത്യമായ സമയക്രമമോ വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ രേഖകളില്‍ ലഭ്യമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.