സക്രാമെന്റോ (കലിഫോര്‍ണിയ): കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ 38 കാരിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച സക്രാമെന്റോയിലെ ആര്‍ഡന്‍ ആര്‍ക്കേഡ് ഏരിയയിലുള്ള റസ്റ്ററന്റിന് മുന്നിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇന്ത്യന്‍ വംശജയായ ശാലിനി ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. ശാലിനിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ജോലി സ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് വഴിയില്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ജീവന്‍രക്ഷാര്‍ത്ഥം ഓടിമാറാന്‍ ശ്രമിച്ച ശാലിനിയെ പിന്തുടര്‍ന്നെത്തി ഇയാള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നിലത്തു വീണ ശാലിനിയുടെ തലയിലേക്ക് ക്ലോസ് റേഞ്ചില്‍ വീണ്ടും വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ശാലിനിയെ കുറച്ചുകാലമായി രോഹിത് പിന്തുടര്‍ന്ന് ശല്യം ചെയ്ത് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുന്‍പ് അരിസോണയില്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ ആളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സക്രാമെന്റോ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.