108 ആംബുലന്‍സ് പണിമുടക്കിനെതിരെ സര്‍ക്കാര്‍: സമരം വിലക്കാന്‍ എസ്മ പ്രയോഗിക്കാന്‍ നീക്കം

108 ആംബുലന്‍സ് പണിമുടക്കിനെതിരെ സര്‍ക്കാര്‍: സമരം വിലക്കാന്‍ എസ്മ പ്രയോഗിക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് തടയാന്‍ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. അടിയന്തര ജീവന്‍രക്ഷാ സേവനം ആയതിനാല്‍ സമരം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പണിമുടക്ക് തടയുന്നതിനായി ജീവനക്കാര്‍ക്കെതിരെ എസന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട് (എസ്മ) പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കി.

2025-26 വര്‍ഷത്തെ ബോണസ് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളും മാനേജ്മെന്റും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്. വിഷയത്തില്‍ ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സമവായത്തില്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഈ മാസം 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സര്‍വീസുകള്‍ മുടങ്ങുന്നത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലെ സമരം വിലക്കിക്കൊണ്ട് എസ്മ പ്രഖ്യാപിക്കുന്നതോടെ നിലവിലെ പണിമുടക്ക് നിയമവിരുദ്ധമാകും. കൂടാതെ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.