ഒമാന്‍ തീരത്ത് ചരക്ക് കപ്പലിനു നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്ത് ചരക്ക് കപ്പലിനു നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പലിനു നേരെ ഒമാന്‍ തീരത്ത് നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗന്ധര്‍ നഹിം അജിജ് എന്നയാളാണ് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരെന്നത് വ്യക്തമല്ല.

ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടതായും 13 പേരെ രക്ഷപ്പെടുത്തിയതായും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

അല്‍-ജുസുഫി എന്ന കപ്പലിന് നേരെയാണ് ഒമാന്‍ തീരത്ത് ആക്രമണമുണ്ടായത്. 13 നാവികരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നെന്ന് മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

രക്ഷപ്പെട്ട നാവികരെയും മരിച്ച നാവികന്റെ ഭൗതികശരീരവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.