കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഞ്ഞിഫിക്ക ഹുമാനിത്താസി'ന്റെ (മഹത്തായ മനുഷ്യരാശി) പിഒസിയുടെ ഔദ്യോഗിക മലയാളം പരിഭാഷ പുറത്തിറങ്ങി. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പരിഭാഷയുടെ പ്രകാശനം നിര്‍വഹിച്ചു.
നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ ലിയോ മാര്‍പാപ്പയുടെ ഭാഗത്തുനിന്നുണ്ടായ ക്രിയാത്മകവും ശ്രദ്ധേയവുമായ ഒരു ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ഡോ. ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു. പ്രകാശനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പഠന ശിബിരത്തില്‍, ചാക്രിക ലേഖനം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഫാ. ഡോ. ജേക്കബ് പ്രസാദ്, പ്രഫ. കെ.എം ഫ്രാന്‍സിസ് എന്നിവര്‍ വിഷയത്തെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍, കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി ലാസര്‍, കെസിഎംഎസ് പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം, കെസിഎംഎസ് സെക്രട്ടറി സിസ്റ്റര്‍ പ്രകാശ, പിഒസി പാസ്റ്ററല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.