ഹോര്‍മുസ് കടലിടുക്കില്‍ വന്‍ സ്‌ഫോടനങ്ങള്‍: യുഎസ്-ഇറാന്‍ നാവിക സംഘര്‍ഷം മുറുകുന്നു; ആഗോള എണ്ണ വിതരണം പ്രതിസന്ധിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ വന്‍ സ്‌ഫോടനങ്ങള്‍: യുഎസ്-ഇറാന്‍ നാവിക സംഘര്‍ഷം മുറുകുന്നു; ആഗോള എണ്ണ വിതരണം പ്രതിസന്ധിയില്‍

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക-നാവിക പോരാട്ടം അതിരൂക്ഷമായി തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഖേഷം ദ്വീപിന് സമീപം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. സമുദ്രമേഖലയില്‍ നിന്ന് ഉയര്‍ന്ന ശക്തമായ ഇരട്ട സ്‌ഫോടന ശബ്ദങ്ങള്‍ ഖേഷം ദ്വീപിലാകെ മുഴങ്ങിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഇറാന്‍ ഭരണകൂടം ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും മേഖലയില്‍ ആഴ്ചകളായി തുടരുന്ന കനത്ത ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം.
തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായി, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര എണ്ണ ടാങ്കറുകളെയും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഇതോടെ തന്ത്രപ്രധാനമായ ഈ കടല്‍പ്പാത വഴിയുള്ള ആഗോള ഇന്ധന വിതരണം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്.

മറുഭാഗത്ത്, ഇറാന്റെ പ്രധാന തുറമുഖങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. ഉപരോധം മറികടന്ന് ഇറാനിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വാണിജ്യ കപ്പലുകളെ യു.എസ് നാവികസേന ലക്ഷ്യമിടുന്നുണ്ട്. നിലവിലെ സംഭവ വികാസങ്ങള്‍ മേഖലയെ കൂടുതല്‍ യുദ്ധ ഭീതിയിലേക്കും ആഗോള ഇന്ധന മേഖലയെ വലിയ പ്രതിസന്ധിയിലേക്കുമാണ് തള്ളിയിട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.